തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിനെതിരെ വാട്‌സ് ആപില്‍ പ്രചാരണം നടത്തിയ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍. തിരുവനന്തപുരം എല്‍.എ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിലെ സീനിയര്‍ ക്ലര്‍ക്കായ എ. ഷാനവാസിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് റവന്യൂ വകുപ്പ് സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ ഉത്തരവുകളെ അവഹേളിക്കുന്ന രീതിയില്‍ കുറിപ്പ് ഇടുന്നതായി കണ്ടെത്തിയതിനെത തുടര്‍ന്നാണ് നടപടി.
റവന്യൂവിലെ ഉദ്യോഗസ്ഥന്‍ വകുപ്പിന്റെ തന്നെ ഉത്തരവിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. ഷാനവാസ് അഡ്മിന്‍ ആയ വാട്‌സ്ആപ് ഗ്രൂപ്പില്‍ സര്‍ക്കാര്‍ ഉത്തരവിനെ ആധാരമാക്കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ തുടര്‍ച്ചയായി രണ്ട് സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ ഇട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.