നിലനിൽക്കുന്ന വികസനം കാലഘട്ടത്തിൻ്റെ അനിവാര്യത ; തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വികസനത്തിൻ്റെ അളവുകോൽ സാമ്പത്തികം മാത്രമല്ല സാമൂഹിക വികസനം കൂടിയാണെന്നും നിലനിൽക്കുന്ന വികസനം വർത്തമാന കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ പറഞ്ഞു. മാർത്തോമ്മ സഭാ വികസന ദർശനം ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോവുമെന്ന് എപ്പിസ്കോപ്പാ വ്യക്തമാക്കി. മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം – കൊച്ചി ഭദ്രാസന തല പ്രവർത്തക സംഗമം മാങ്ങാനം മോചന ഹാളിൽ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ തീമെഥെയോസ്.

ഭദ്രാസന വികസന സംഘം വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ജനറാൾ റവ ഡോ. സാംസൺ എം ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ അലക്സ് ഏബ്രഹാം വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറാർ കോരാ കുര്യൻ, കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയി, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു ഏബ്രഹാം വെണ്ണിക്കുളം, പി കെ തോമസ്, റവ ജോർജ്ജ് എം കുരുവിള, റവ ഷോജി വർഗീസ്, റവ സജു ശാമുവേൽ, രാജു തോട്ടുങ്കൽ, അജേഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു വികസന സംഘം മുൻ ഡയറക്ട്രർ റവ ഡോ. കെ സോളമൻ ‘സഭയും മാനവിക വികസനവും’ വേൾഡ് വിഷൻ മുൻ സെക്രട്ടറി റെന്നി കെ ജേക്കബ്ബ് ‘ഇടവക ഒരു സാക്ഷ്യ സമൂഹം വികസനം പ്രാദേശിക തലങ്ങളിൽ’ എന്നീ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...