പോറ്റിയെ അവരോധിച്ചത് മന്ത്രി – ബി. രാധാകൃഷ്ണ മേനാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ പദ്മകുമാറിൻ്റെ അറസ്റ്റോടെ ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ സി പി എംൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും പങ്ക് വ്യക്തമായി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിന് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ താഴേ തട്ടിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് തുടങ്ങി അഞ്ചാമതായി മുഖ്യമന്ത്രിയുടെ വിശ്വസ്തനും എ പദ്മകുമാറിനൊപ്പം ദേവസ്വത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥനായും പിന്നീട് ദേവസ്വം ബോർഡ് പ്രസിഡൻ്റായും പ്രവർത്തിച്ച എൻ വാസു അറസ്റ്റിലായി.

മുൻപ് അറസ്റ്റിലായ ഉദ്യോഗസ്ഥർ സ്വർണ്ണം ചെമ്പാക്കാൻ തങ്ങൾക്ക് നിർദേശം നൽകിയത് എൻ വാസുവാണെന്ന് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വാസുവിനെ ചോദ്യം ചെയ്തപ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന എ പദ്മകുമാറിൻ്റെ നിർദേശപ്രകാരമാണ് താൻ സ്വർണ്ണം ചെമ്പിക്കാൻ കൂട്ട് നിന്നതെന്നാണ് വാസു മൊഴി നൽകിയത്. ഇതോടെ ആറാമതായി എ പദ്മകുമാറിനെയും അറസ്റ്റ് ചെയ്തു. ഇനി പദ്മകുമാറിനെ ചോദ്യം ചെയ്യുമ്പോൾ അന്നത്തെ ദേവസ്വം മന്ത്രിയിലേക്കും പിന്നീട് മുഖ്യമന്ത്രിയിലേക്ക്തന്നെയും അന്വേഷണം ചെന്നെത്തും എന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിലെ ചിലർക്കും മുഖ്യമന്ത്രിക്കും സ്വർണ്ണത്തോടുള്ള ആഭിമുഖ്യം, ശബരിമലയിലെ സ്വർണ്ണ കവർച്ച നടക്കുന്ന കാലത്തേ എംബസി വഴി സ്വർണ്ണം കടത്തിയ കേസിലൂടെ വെളിപ്പെട്ടതാണ്.

ശബരിമലയിൽ നിന്നും സ്വർണ്ണം കവർച്ച ചെയ്യപ്പെട്ടു എന്ന് പകൽ പോലെ വ്യക്തമായിരിക്കെ പദ്മകുമാറിനെ ന്യായീകരിച്ച് രംഗത്തെത്തിയ സി പി എം നേതൃത്വത്തിൻ്റെ നടപടി പരിഹാസ്യമാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റായിരിക്കെ പദ്മകുമാറിൻ്റെ കൺമുന്നിലൂടെ മറ്റ് പ്രതികൾ സ്വർണ്ണം അപഹരിച്ച് കൊണ്ടുപോയത്. പദ്മകുമാർ അറിയാതെയാണ് എന്നാണ് സിപിഎം നേതൃത്വം പറയുന്നതെങ്കിൽ മുൻ എം എൽ എ യും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റംഗവും ആയിരുന്ന നിലവിലെ ജില്ലാ കമ്മറ്റി അംഗമായ പദ്മകുമാർ യാതൊരു പിടിപ്പും കഴിവുമില്ലാത്ത ഒരു മണ്ടനായിരുന്നു എന്നാണ് സി പി എം നേതൃത്വം പറഞ്ഞ് വെയ്ക്കുന്നത്. അറസ്റ്റ് ചെയ്തത് കൊണ്ട് കുറ്റവാളിയാകില്ല എന്ന ന്യായീകരണം, സി പി എം മുൻകാലങ്ങളിൽ എടുത്തിട്ടുള്ള നിലപാടുകൾക്ക് തീർത്തും ഘടക വിരുദ്ധമാണ്. അവതാരങ്ങളെ അകറ്റും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്വന്തം മന്ത്രിയെ ഉപയോഗിച്ച് അവരോധിച്ച “അവതാരം” മാണ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് ഇപ്പോൾ വ്യക്തമാകുന്നു.

ശബരിമല കേസിൽ അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് കോടതിക്ക് പോലും സംശയമുണ്ടായ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതാണ് അഭികാമ്യം എന്ന് ബി ജെ പി കരുതുന്നു. അതിനായി സംസ്ഥാന വ്യാപകമായുള്ള ഒപ്പ് ശേഖരണം പാർട്ടി ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ശബരിമലയിൽ ഭക്തർ വരരുത് എന്ന നിലപാടാണ് നിലവിൽ ദേവസ്വം ബോർഡ് സ്വീകരിച്ചിട്ടുള്ളത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ്തന്നെ മണ്ഡല കാലാത്തേക്കുള്ള വെർച്ച്വൽ ക്യൂ ബുക്കിങ് പരമാവധി സംഖ്യയായ 70000 ത്തിന് അടുത്തെത്തിയിരുന്നു. ഇപ്പോൾ ഇതിനൊപ്പം 5000 പേരെ മാത്രമാണ് സ്പോട് ബുക്കിങിലൂടെ കടത്തിവിടുന്നത്. മണ്ഡല പൂജ ആരംഭിച്ച ദിവസം സ്പോട് ബുക്കിങിലൂടെ 30000 ൽ പരം ആളുകൾ ദർശനം നടത്തിയിരുന്നു. വെർച്ചൽ ക്യൂ വിൽ ബുക്ക് ചെയ്യാൻ കഴിയാത്തവർ ദർശനത്തിന് വരേണ്ടാ എന്ന നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല.

മുൻ കാലങ്ങളിൽ ഒരു ലക്ഷത്തിലധികം ആളുകൾ സുഗമമായി ദർശനം നടത്തിയിരുന്ന ശബരിമലയിൽ ഇപ്പോൾ ദിവസവും 75000 പേരെ മാത്രമേ കടത്തി വിടു എന്ന് പറയുന്നത്. സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. ശബരിമലയിലെ തിരക്ക് കുറക്കാൻ എന്ന പേരിൽ നിലക്കലിലും എരുമേലിയിലും ഭക്തരെ തടഞ്ഞ് വച്ച് ബുദ്ധിമുട്ടിക്കുന്ന നടപടി തുടരാനാണ് ദേവസ്വം ബോർഡ് ഉദേശിക്കുന്നതെങ്കിൽ. ബി ജെ പി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരും. ദേവസ്വം ബോർഡിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും കഴിവ്കേടിന് അയ്യപ്പഭക്തർ വിലനൽകേണ്ട അവസ്ഥയാണുള്ളത്. ശബരിമല തീർത്ഥാടനത്തിൻ്റെ മുന്നൊരുക്കങ്ങൾ പരിപൂർണ്ണ പരാജയമായ സ്ഥിതിക്ക് ദേവസ്വം മന്ത്രി ആ സ്ഥാനത്ത് തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...