സുവിധ, സാക്ഷം, സി-വിജില്‍ ; ഇനി തെരഞ്ഞെടുപ്പ് സുഗമമാകും

For full experience, Download our mobile application:
Get it on Google Play

ലോക്സഭ 2024 തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്ലിക്കേഷനുകളായ സുവിധ, സാക്ഷം, സി-വിജില്‍ എന്നിവ സജ്ജം.
ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ യഥാസമയം ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്വെയറാണ് സുവിധ. രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും ഡാറ്റ ഒരേ സമയം ഈ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്താന്‍ സാധിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പണം, പത്രിക പരിശോധന വിവരം, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്താം. സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലുള്ള വ്യക്തിവിവരങ്ങളുടെ പ്രിന്റ് ഔട്ട് നോട്ടറൈസ് ചെയ്ത് ഒപ്പിട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍, ചെലവു നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ചിത്രങ്ങള്‍, വീഡിയോകള്‍ മുഖേന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള ആപ്പാണ് സി-വിജില്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് ഈ ആപ്പ് വഴി പരാതികള്‍ രേഖപ്പെടുത്താം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ സി-വിജിലിലൂടെ ഉപയോക്താക്കള്‍ക്ക് പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈല്‍ ആപ്പും സജ്ജമായി. ഈ വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം വരെ പിക്ക് ആന്‍ഡ് ഡ്രോപ് സൗകര്യവും ആപ്പിലൂടെ ലഭ്യമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...