സുസുക്കിയുടെ സ്‌പേഷ്യ കിച്ചൺ കൺസെപ്റ്റിനെ കുറിച്ചറിയാം

For full experience, Download our mobile application:
Get it on Google Play

വരാനിരിക്കുന്ന ടോക്കിയോ ഓട്ടോ സലൂൺ 2024 ൽ സുസുക്കി ഒമ്പത് വാഹനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വാഹനങ്ങളിലൊന്നാണ് സുസുക്കി സ്‌പേഷ്യ കിച്ചൺ കൺസെപ്റ്റ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് യാത്ര ചെയ്യാനും പാചകം ചെയ്യാനും കഴിയുന്ന തരത്തിലാണ് ഈ പ്രത്യേക വേരിയന്റ് രൂപകൽപ്പന ചെയ്യുക. ക്യാമ്പിംഗ് ആസ്വദിക്കുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചാണ് കമ്പനി ഇത്തരത്തിലൊരു കൺസെപ്റ്റ് അവതരിപ്പിക്കുന്നത്. പിൻ സീറ്റുകൾക്കും ലഗേജ് കംപാർട്ട്‌മെന്റിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കിച്ചൻ സ്‌പേസോടുകൂടിയ സ്‌പേഷ്യയെയാണ് സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഒരു സെറ്റ് പിൻ സീറ്റുകളുള്ള ഒരു യൂട്ടിലിറ്റി വാഹനമാണ് സ്റ്റാൻഡേർഡ് സ്‌പേഷ്യ.

റിയർ ആംറെസ്റ്റ്, ലഗേജ് സപ്പോർട്ട്, ലെഗ് സപ്പോർട്ട് എന്നിവയും നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നു. പിന്നിലെ സൺഷെയ്‌ഡ്, സീറ്റ് വാമർ, ഹീറ്റർ ഡക്‌റ്റ്, യുവി ഗ്ലാസ്, പവർ സ്ലൈഡിംഗ് റിയർ ഡോർ എന്നിവയും ഇതിലുണ്ടാവും. സ്‌പേഷ്യ കിച്ചൺ കൺസെപ്റ്റിന് പുറമെ മൗണ്ട് ട്രെയിൽ’ കൺസെപ്റ്റും സുസുക്കി പ്രദർശിപ്പിക്കും. ഇത് കൂടാതെ സ്വിഫ്റ്റ് കൂൾ യെല്ലോ റെവ് കൺസെപ്റ്റും ഓട്ടോ സലൂണിന്റെ ഭാ​ഗമാകും. ബ്ലാക്ക് റൂഫും ഡെക്കലുകളുമുള്ള കൂൾ യെല്ലോ മെറ്റാലിക് നിറത്തിലാണ് ഈ കൺസെപ്റ്റ് പൂർത്തിയാക്കിയിരിക്കുന്നത്. ‘ഫോർത്ത് ജനറേഷൻ സ്വിഫ്റ്റ്’ എന്ന് പറയുന്ന പുതിയ ഗ്രാഫിക്‌സ് സൈഡിൽ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...