സ്വച്ഛ്താ ഹി സേവ 2025 : ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 02 ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കുന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് ഇറങ്ങി പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ക്യാമ്പയിന്റെ ഭാഗമായി ഇവന്റ് ലോഞ്ചുകൾ നടന്നു. എല്ലായിടത്തും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരാണ് ഇവന്റ് ലേഞ്ചിന് നേതൃത്വം നൽകിയത്.

ഇവന്റ് ലേഞ്ചിന് പിന്നാലെ ഡോർ ടു ഡോർ ക്യാമ്പയിൻ, ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മ സേന അംഗങ്ങൾക്കുളള മെഡിക്കൽ ക്യാമ്പുകൾ, ഭക്ഷണ ശാലകളിലെ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ശുചിത്വ റാലികൾ തുടങ്ങിയവ സംഘടിപ്പിക്കും. ക്യാമ്പയിൻ അവസാനിക്കുന്ന ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സ്വച്ഛ് ഭാരത് ദിവസായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ശുചിത്വ മിഷനും ആചരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...

സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ....

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....