യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൊഴിലന്വേഷിച്ച് കൊച്ചിയിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിലാണ് പോലീസ് നടപടി. വയനാട് കണിയാമറ്റം സ്വദേശി അബ്‌ദുൾ റഹ്മാനാണ് (34) പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻ്റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ യുവാവിനെയാണ് ഇയാൾ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ പരാതിക്കാരൻ്റെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

പരാതിക്കാരൻ്റെ കൈയ്യിലുണ്ടായിരുന്ന പണം അപഹരിച്ചുവെന്നും പാസ്പോർട്ടും മറ്റ് രേഖകളും തട്ടിപ്പറിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ യുവാവ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എസ് ഐ എയിൻബാബുവിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ ഹരികൃഷ്‌ണൻ, സിപിഒമാരായ റിനു, അജിലേഷ്, വിപിൻ, ഷിബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...