സ്വദേശി നിയമന വ്യവസ്ഥ ; ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടി

For full experience, Download our mobile application:
Get it on Google Play

അബുദാബി: സ്വദേശി നിയമന വ്യവസ്ഥ ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വാർഷിക ലക്ഷ്യമായ 2 ശതമാനാമാണ് പൂർത്തിയാക്കാനുള്ളത്. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജനുവരി ഒന്നുമുതൽ കടുത്ത നടപടി എടുക്കും. സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിർഹം പിഴ ഈടാക്കും. ഡിസംബർ 31ന് മൂന്നുവർഷം പൂർത്തിയാകുന്ന നാഫിസ് അനുസരിച്ച് മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വർഷം മുതൽ മാസം പിഴ 9000 ദിർഹമായി വർധിക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ് ൻ വഴിയോ അറിയിക്കണം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗം കമ്പനികൾ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...