സ്വപ്‌ന പലതവണ തോമസ് ഐസക്കിനെ വിളിച്ചതായി വിവരങ്ങള്‍ ; ധനമന്ത്രിയുടെ വിദേശ ഇടപാടുകളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തോമസ് ഐസക്കും സ്വപ്‌ന സുരേഷും തമ്മില്‍ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വപ്‌ന പലതവണ തോമസ് ഐസക്കിനെ വിളിച്ചതായി വിവരങ്ങള്‍ വരുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സി എ ജി റിപ്പോര്‍ട്ട് സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തി പരസ്യപ്പെടുത്തിയ ധനമന്ത്രി രാജിവയ്‌ക്കണമെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല. സ്വര്‍ണക്കടത്ത് സംഘം കിഫ്‌ബിയുടെ പല ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തോമസ് ഐസകിന്റെ വിദേശ ഇടപാടുകള്‍ അന്വേഷിക്കണം. തോമസ് ഐസക്ക് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ട്. സി പി എമ്മിലെ ഒരു വിഭാഗം നേരത്തെ തന്നെ തോമസ് ഐസക്ക് ഒരു അമേരിക്കന്‍ ചാരനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ധനവകുപ്പിന്റെ പ്രവാസി ചിട്ടി വലിയ തട്ടിപ്പാണ്. രാജ്യത്തെ എല്ലാ ചിട്ടി നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് ധനവകുപ്പ് ഈ ചിട്ടി നടത്തുന്നത്. ഒരു തരത്തിലുളള നിയമോപദേശങ്ങളും നേടാതെയാണ് പ്രവാസി ചിട്ടി നടത്തുന്നത്. കുറഞ്ഞ പലിശയ്‌ക്ക് എടുക്കേണ്ട വായ്‌പ കൂടുതല്‍ പലിശയ്‌ക്ക് എടുത്തുവെന്നത് കുറ്റകരമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...