സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ.ഡിക്കി​ല്ല. സുരക്ഷക്കായി ഇ.ഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്രം കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്രസുരക്ഷ നല്‍കാനാവില്ലെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എറണാകുളം ജില്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനാണ് ഇ.ഡിയുടെ മറുപടി. അതേസമയം, കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ പ്രത്യേക അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു.

നേരത്തെ കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പോലീസ് നിരീക്ഷിക്കുകയാണെന്നും പോലീസിനെ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....