കൊച്ചി : ഗൂഢാലോചന കേസില്‍ തനിക്കെതിരെ മൊഴി നല്കാത്തതിനാല് മുന്‍ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ്. പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നല്‍കാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു. പോലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നില്‍ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും തന്നെ സഹായിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണ് പോലീസ് എന്നും സ്വപ്ന കൊച്ചിയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു.
ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കുന്നത് തനിക്കെതിരെ മൊഴി നല്‍കാത്തതിന് ; പുതിയ ആരോപണവുമായി സ്വപ്ന
RECENT NEWS
Advertisment