തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ആക്‌സിസ് ബാങ്ക് ആക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നു. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ബാങ്കിന് കത്തു നല്‍കി. ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബാങ്ക് മാനേജര്‍ക്ക് കത്തുനല്‍കിയത്.
ആക്‌സിസ് ബാങ്കില്‍ സ്വപ്‌ന സുരേഷിന് ലോക്കറുണ്ട്. ഇതേ ബാങ്കില്‍ തന്നെ കോണ്‍സുലേറ്റിന് ആറു അക്കൗണ്ടുകളാണ് ഉള്ളത്. ഇക്കാരണത്താലാണ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ തേടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.
സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി സന്ദീപിനും ഇവിടെ നിക്ഷേപമുള്ളതായാണ് വിവരം.യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമെ ചില അക്കൗണ്ടില്‍ നിന്നു നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.