തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതി അഴിമതിയില്‍ മന്ത്രി എ.സി മൊയ്തീന് പങ്കുണ്ടെന്ന ആരോപണത്തിനു പിന്നാലെ ഗുരുതരമായ ആരോപണവുമായി അനില്‍ അക്കര എം.എല്‍.എ. സ്വപ്‌ന സുരേഷിന് മെഡിക്കല്‍ കോളജില്‍ ചര്‍ച്ചയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ ആണെന്നും ജില്ലാ കലക്ടറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിനും സംഭവത്തില്‍ പങ്കുണ്ടെന്നും എം.എല്‍.എ ഫേയ്‌സ്ബുക്കിലൂടെ നടത്തിയ വിമര്‍ശനത്തില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
”സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തി. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം mla, mp എന്നിവരെ ഒഴിവാക്കി. ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ട്.”