വി മുരളീധരന്‍റെ നിലപാട് കേന്ദ്ര ധനമന്ത്രാലയം തള്ളി ; നയതന്ത്ര ബാഗിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗിലല്ലായിരുന്നുവെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിലപാട് കേന്ദ്ര ധനമന്ത്രാലയം തള്ളി. പ്രതികളിലൊരാള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനമന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കി. നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ വിവരം ജൂലൈ മാസത്തില്‍ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് എത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുപ്പത് കിലോ സ്വര്‍ണ്ണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

2015 മുതല്‍ 2020 വരെ കേരളത്തില്‍ പിടികൂടിയ സ്വര്‍ണ്ണത്തിന്‍റെ വിശദാംശങ്ങളും ധനമന്ത്രാലായം വ്യക്തമാക്കുന്നു. 2015-2016 കാലഘട്ടത്തില്‍ 2452 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. 2016-17ല്‍ 921. 80 കിലോ, 2017-18ല്‍ 1996. 93 കിലോ, 2018-19ല്‍ 2946 കിലോ, 2019-20ല്‍ 2629 കിലോയും 2020 ഇതുവരെ 103.16 കിലോ സ്വര്‍ണ്ണവും പിടികൂടിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആന്‍റോ ആന്‍റണി എംപിയെ രേഖാമൂലം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...