തിരുവനന്തപുരo : തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാമിന്‍റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പാലക്കാട് കസബ പോലീസും ഗൂഢാലോചന ആരോപിച്ച് കേസെടുത്തിരുന്നു.
കെ.ടി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ രഹസ്യ ചര്‍ച്ചകള്‍ നടത്തി എന്നതടക്കം നിരവധി ആരോപണങ്ങള്‍ സ്വപ്ന ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു.