ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  മുൻ മന്ത്രി കെടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.

മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്. കെ.എസ്ആർടിസി ബസ് ഡ്രൈവറെ അപമാനിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കൊച്ചി പോലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. തലപ്പാവ് താടിയും വെച്ച് ബസ്സ് ഓടിച്ച ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്.

എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും കേസിന് പിന്നിൽ ദുരുദ്ദേശപരമാണെന്നും ഹർ‍ജിയിൽ പറയുന്നു. തൃശ്ശൂർ സ്വദേശിയായ വി.ആർ അനൂപിന്‍റെ പരാതിയിൽ കേസ് എടുത്തത്. എന്നാൽ സ്വപ്ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നാണ് അഭിഭാഷകന്‍റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...