തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബാബാ അബേദ്ക്കര്‍ ടെക്നിക്കല്‍ സര്‍വ്വകലാശാല അറിയിച്ചു. സര്‍വ്വകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാര്‍ഥിനി സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. സര്‍വ്വകലാശാല രജിസ്ട്രാര്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ക്ക് നല്‍കിയ കത്തിലാണ് വിവരമുള്ളത്.
ഇതേ തുടര്‍ന്ന് സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് എന്‍.ഐ.എ കോടതിയുടെ അനുമതി ലഭിച്ചു. വ്യാജ ബിരുദ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന് അനുമതി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കന്‍റോണ്‍മെന്‍റ് പോലീസ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും.