കൊച്ചി : സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.നാളെ രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദേശം. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സ്വപ്നയ്ക്കു നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ 15ന് ഹജരകാമെന്ന് അറിയിക്കുകയായിരുന്നു. ശിവശങ്കറിന്റെ “അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകം പുറത്തുവന്നതോടെയായിരുന്നു അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ശിവശങ്കറും സ്വപ്നയും തെറ്റിയത്. പുസ്തകത്തില്‍ സ്വപ്നയ്ക്കെതിരേയുള്ള ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. അവര്‍ സ്വര്ണക്കടത്തുകാരി ആണെന്നു കരുതിയിരുന്നില്ലെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.
പുതിയ വെളിപ്പെടുത്തലുകള്‍ ; സ്വപ്ന സുരേഷിനെ ഇഡി നാളെ ചോദ്യം ചെയ്യും
RECENT NEWS
Advertisment