തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്നു പറഞ്ഞു പുറത്തുവന്ന ശബ്ദരേഖയിൽ പോലീസിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും കള്ളമൊഴി നൽകാൻ നിർബന്ധിച്ചാലും അത് ഗുരുതര കുറ്റകൃത്യമാണ്.
വസ്തുതാപരമെങ്കിൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താം. ഒരാൾക്കെതിരെ കളവായി പ്രതിചേർക്കാൻ നിർബന്ധിക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ല. 116, 120 ബി, 167, 192, 39, 95 എന്നീ വകുപ്പുകൾ വരെ ചേർത്ത് കേസെടുക്കാം. പോലീസാണ് അന്വേഷണത്തിന് ഉചിതമായ ഏജൻസിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.