ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാണ് കെ. ബാബു ലക്ഷങ്ങള്‍ ചോദിച്ചുവാങ്ങിയത് : ബിജു രമേശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും ആരോപണം ഉന്നയിച്ച് ബിജു രമേശ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്ന് അറിയിച്ചാണ് മുന്‍മന്ത്രി കെ ബാബു തന്നോട് പണം ആവശ്യപ്പെട്ടതെന്ന് ബിജു രമേശ് ആരോപിച്ചു. പാര്‍ട്ടി ഫണ്ടിലേക്കായി ഓരോ തവണയും ലക്ഷങ്ങളാണ് ബാബു ചോദിച്ചുവാങ്ങിയത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് ബാബു തന്നോട് പറഞ്ഞിരുന്നതെന്നും ബിജു രമേശ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം തന്റെ സഹായികള്‍ കുറച്ചുപണം കെ.പി.സി.സി ഓഫീസിലെത്തിച്ചിരുന്നു.

25 ലക്ഷം ശിവകുമാറിനും നല്‍കി. 50 ലക്ഷം കെ ബാബുവിന്റെ സെക്രട്ടറിയേറ്റിലെ ഓഫീസിലും എത്തിച്ചു നല്‍കി. എന്നാല്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെ തമാശ ചോദ്യങ്ങളാണ് വിജിലന്‍സ് ചോദിച്ചതെന്നും ബിജു രമേശ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...