സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും എടുക്കും ; നീക്കവുമായി കർണാടക പോലീസ്

For full experience, Download our mobile application:
Get it on Google Play

കർണാടക : വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും എടുക്കാൻ കർണാടക പോലീസ്. സ്വർണ കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി എന്നാണ് സ്വപ്നയുടെ പരാതി. വിജേഷ് പിള്ളയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നായിരുന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചത്. തുടർന്നാണ് വീണ്ടും സ്വപ്നയുടെ മോഡി എടുക്കാൻ പോലീസ് തീരുമാനിച്ചത്. നാളെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. നേരത്തെ വിജേഷ് പിള്ളയുമായി സംസാരിച്ച ഹോട്ടലിൽ വെച്ച് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

എന്നാൽ കർണാടക പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന വാദവുമായി വിജേഷ് പിള്ള രംഗത്ത് എത്തിയിരുന്നു. അതിനാൽ തന്നെ നാളെ സ്വപ്നയുടെ നൊഴി രേഖപ്പെടുത്തുക എന്നതിനൊപ്പം വിജേഷ് പിള്ളയുടെ മൊഴി നേരിട്ട് എടുക്കുക എന്ന ലക്ഷ്യം കൂടി പോലീസിന് ഉണ്ട്. സ്വപ്‌ന സുരേഷിനെതിരായ വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

അന്വേഷണ ചുമതല കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നൽകിയത്. സ്വപ്ന സുരേഷിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് നോട്ടീസ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടിക്കണക്കിന് രൂപയുടെ അഴിമതി ; ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ

0
ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ(ഡിജിഎച്ച്എസ്)...

കെ.എം ഷാജിക്ക് നല്ല മാറ്റമുണ്ട് ; ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു : എ.കെ. ബാലൻ

0
പാലക്കാട്: നയം പ്രഖ്യാപിക്കും മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ....

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തിൽ...

മാസപ്പടി കേസിൽ അന്വേഷണം വിപുലീകരിച്ച് ഇഡി ; എക്സാലോജിക്കിന് ലഭിച്ച മെന്റർമാരുടെ സഹായവും പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ...