ജീവന് ഭീഷണി ; മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്നയുടെ അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ്. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ജാമ്യം അനുവദിക്കണമെന്നും കൃഷ്ണരാജ് ആവശ്യപ്പെട്ടു. കേസില്‍ കോടതി ജാമ്യം അനുവദിച്ചില്ലെങ്കില്‍ തനിക്കിതിരെ കുറ്റം നിലനില്‍ക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അത് തന്റെ ജീവന് ഭീഷണിയാകും എന്നുമാണ് ആര്‍ കൃഷ്ണരാജിന്റെ വാദം.

കെഎസ്‌ആര്‍ടിസി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച്‌ പോസ്റ്റ് ഇട്ടതിനാണ് ആര്‍ കൃഷ്ണരാജിന് എതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയത്. ഇതിന്റെ അന്തിമ വാദത്തിനിടയിലാണ് തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കൃഷ്ണരാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

തനിക്കെതിരെ മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമര്‍ശനമാണ് നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന കാര്യം അഭിഭാഷകന്‍ വാദംഉന്നയിച്ചിരിക്കുന്നത്. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസ് വിധി പറയാനായി മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...