സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നല്‍കാനാവില്ലെന്ന് എറണാകുളം എ.സി.ജെ.എം കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡിക്ക് നല്‍കാനാവില്ലെന്ന് എറണാകുളം എ.സി.ജെ.എം കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അപേക്ഷ കോടതി തള്ളി. കോടതി വഴി മൊഴി ഇഡിക്ക് നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ മൊഴി നല്‍കാനാവില്ലെന്നും കസ്റ്റംസ് വാദിച്ചതോടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷയില്‍ വ്യാഴാഴ്ച രാവിലെ കോടതി വിശദമായ വാദം കേട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൂന്നാമതൊരാള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന കാര്യം കസ്റ്റംസ് അഭിഭാഷകന്‍ കോടതിയില്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവും പരാമര്‍ശിച്ചു. തുടര്‍ന്നാണ് ഇ.ഡി.യുടെ അപേക്ഷ കോടതി തള്ളിയത്. അതിനിടെ സ്വപ്ന സുരേഷ്, പി.സി. ജോര്‍ജ് എന്നിവര്‍ പ്രതികളായ ഗൂഢാലോചന കേസില്‍ സരിത്തിനെ പോലീസ് ചോദ്യംചെയ്തു. കൊച്ചി പോലീസ് ക്ലബില്‍ വ്യാഴാഴ്ച രാവിലെ മുതലായിരുന്നു ചോദ്യംചെയ്യല്‍. മൊഴികള്‍ പരിശോധിച്ച ശേഷം സരിത്തിനെ കേസില്‍ പ്രതിചേര്‍ക്കണമോ എന്നതിലടക്കം പോലീസ് തീരുമാനമെടുക്കും.

നേരത്തെ ഇതേ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി സ്വപ്ന സുരേഷും വ്യാഴാഴ്ച ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) നേരത്തെ കൈമാറിയിരുന്നു. ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ച്‌ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.

സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020-ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ അപേക്ഷകള്‍ നേരത്തെ കോടതി തള്ളിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...