ഗൃഹനാഥനെ കമ്പി വടി ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വള്ളംകുളത്ത് വീട് കയറി ആക്രമിച്ച്‌ ഗൃഹനാഥനെ കമ്പി വടി ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയില്‍ ജിഷ്ണു (മനു-26), ഇയാളുടെ സഹോദരന്‍ ജിതിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളം ഈസ്റ്റ് ശ്രീകണ്ഠ സദനത്തില്‍ ശശിധരന്‍ നായരെ കമ്പി വടി ഉപയോഗിച്ച്‌ ആക്രമിക്കുകയും ഭാര്യ സോണിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

മാര്‍ച്ച്‌ 27 ന് രാത്രി ഒമ്പതു മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ ബുധനാഴ്ച വൈകീട്ടോടെ ഇന്‍സ്‌പെക്ടര്‍ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്ക്കര്‍ കോളനിയില്‍ പ്രദീപ് (43) നെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പ്രദീപിന്റെ അടുത്ത ബന്ധുക്കളാണ് പിടിയിലായ ജിഷ്ണുവും ജിതിനും.

ശശിധരന്‍ നായരും പ്രദീപിന്റെ അയല്‍വാസിയും തമ്മില്‍ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പിടിയിലായ ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമമടക്കം മൂന്ന് കേസുകളും ചങ്ങനാശ്ശേരി എക്‌സൈസ് ഓഫീസില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...