കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയ്‌ക്കെതിരേ എസ്.എഫ്.ഐ. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെ തുടരണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ഈ നിരക്ക് പോലും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ തയാറാണെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ കോഴിക്കോട് വ്യക്തമാക്കി.
സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെ തുടരണo : സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയ്‌ക്കെതിരേ എസ്.എഫ്.ഐ
RECENT NEWS
Advertisment