പത്തനംതിട്ട : കർഷക സമരത്തെ അടിച്ചമര്‍ത്തി കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ് പറഞ്ഞു. അതിജീവനത്തിനും അവകാശങ്ങൾക്കുമായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര കർഷക സംഘം പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച കർഷക ചത്വരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില, പൊതു സംഭരണം, പൊതു വിതരണ സംവിധാനം എന്നിവയെ തകർത്തു കൊണ്ട് ഇന്ത്യൻ കാർഷിക രംഗത്തെ കുത്തകൾക്കും ദല്ലാളമാർക്കും അടിയറ വെച്ച് ഇന്ത്യൻ കർഷകന് മരണ കുരുക്ക് ഒരുക്കിക്കഴിഞ്ഞിരിക്കുകയാണ് ബി ജെ പി സർക്കാർ. കാലാകാലങ്ങളായി പിന്തുടർന്നു പോന്ന കാർഷിക സംസ്കാരത്തിന്റെ തകര്‍ച്ചയാണ് പുതിയ കാർഷിക ബില്ലിലൂടെ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് അൻസാരി, ഷാനവാസ് അലിയാർ, സലിം ബാവ, ടി.എ.എം ഇസ്മയിൽ, എ. കെ അക്ബർ, എൻ.എ നൈസാം, ടി.ടി യാസീൻ, അൻസാരി മന്ദിരം, നിയാസ് റാവുത്തർ, നൂർ മഹൽ, തൗഫീഖ് കൊച്ചുപറമ്പിൽ, കെ.പി നൗഷാദ്, കെ.എം രാജ, ബിസ്മില്ലാഖാൻ, സിറാജ് പുത്തൻവീട്, നൈസാം മുഹമ്മദ്, അജ്മൽ ജമാൽ, റിയാസ് സലീം മക്കാർ, ജോസ് കെ നാരായണൻ, റഹീം കുമ്മന്നുർ, ഷഹൻ ഷാ, ഇസ്മായിൽ ചീനിയിൽ, അസീസ് വലിയപറമ്പിൽ, നസീർ തിരുവല്ല, സുധീർ വകയാർ, റഹീം പള്ളിമുക്ക്, അജീസ് സലീം, ബേബി സലിം എന്നിവർ പങ്കെടുത്തു.