Wednesday, May 8, 2024 5:20 am

പോലീസ് സംവിധാനം മാറണം മന്ത്രി മുഹമ്മദ് റിയാസ് ; മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് സംവിധാനം മാറണം മന്ത്രി മുഹമ്മദ് റിയാസ്. മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ നടപടി. സ്വീഡിഷ് പൗരനെക്കൊണ്ട് പോലീസ് മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗര്‍ഭാഗ്യകരമാണ്. വിഷയം വകുപ്പ് മേധാവിയുടെ ശ്രദ്ധയില്‍ പ്പെടുത്തി. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടു ക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാരിന് അള്ളുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോവളത്ത് മദ്യവുമായി പോകുമ്പോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി സ്വീഡിഷ് പൗരന്‍ സ്റ്റീവ് ആസ് ബർഗ്. കേരള പോലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് പറഞ്ഞു.

മൂന്ന് കുപ്പി മദ്യം തന്‍റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പോലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീവ് ആസ് ബർഗ് പറഞ്ഞു. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താന്‍ പ്രവർത്തിക്കുകയാണ്. എന്നാല്‍ നാട്ടുകാരിൽ നിന്നും പോലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീവ് വിശദീകരിച്ചു.

ന്യൂ ഇയറിന് മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുന്നതിനിടെയാണ് സ്റ്റീവിനെ പോലീസ് തടഞ്ഞത്. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പോലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പോലീസ് സ്റ്റീവിനോട് പറഞ്ഞു. ഇതോടെ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്നായി പോലീസ്. പിന്നാലെ നിരപരാധിയാണെന്ന് പോലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പോലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടം ; മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാന് ഗുരുതര പരുക്ക്

0
പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍...

ആ​ര്‍​ടി​ഒ സ​ഞ്ച​രി​ച്ച കാ​ര്‍ കു​ഴി​യി​ല്‍ മറിഞ്ഞ് അ​പ​ക​ടം

0
ക​ണ്ണൂ​ര്‍: റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​യി​ല്‍ ആ​ര്‍​ടി​ഒ സ​ഞ്ച​രി​ച്ച കാ​ര്‍ മ​റി​ഞ്ഞ്...

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന് പ്രഖ്യാപിക്കും

0
തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി/ ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു...

വേനല്‍ച്ചൂട് വർധിക്കുന്നു ; പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും തിരിച്ചടിയാകുന്നു, ക്ഷീരമേഖല വൻ പ്രതിസന്ധിയിൽ

0
വൈക്കം: വേനല്‍ച്ചൂട് കടുത്തതോടെ പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും ക്ഷീരമേഖലയ്ക്ക് ഭീഷണിയായി....