ഫോട്ടോ മോര്‍ഫ് ചെയ്ത് ഫെയ്‌സ് ബുക്ക് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫെയ്‌സ് ബുക്ക് അകൗണ്ടില്‍ നിന്നും കരസ്ഥമാക്കിയ ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ
മോര്‍ഫ് ചെയ്ത ശേഷം വ്യാജ ഫെയ്‌സ് ബുക് അകൗണ്ട് വഴി പ്രചരിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അഭിലാഷി (25) നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ അഭിലാഷ് ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വ്യാജ ഫെയ്‌സ് ബുക്ക് അകൗണ്ടിലും ‘മല്ലു ചേച്ചി’ എന്ന പോണ്‍ ഫെയ്‌സ് ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഫെയ്‌സ് ബുക്ക്, ഗൂഗിള്‍, ജിയോ അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മെയില്‍ ഐഡി, ഐപി അഡ്രസ്, കൂടാതെ മൊബൈല്‍ നമ്പരുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പിടികൂടി അറസ്റ്റ് ചെയ്തത്.

പ്രതി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു. ഈ ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസിലെ രണ്ടാം പ്രതി കോഴിക്കോട് സ്വദേശി ബാബു (42) വിനെ കോഴിക്കോട് നിന്നും ജൂലൈ ആദ്യം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറ്റി പോലീസ് കമിഷണര്‍ ഐജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡി.വൈ.എസ്.പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് എസ് പി, എസ് ഐ മനു ആര്‍.ആര്‍, പോലീസ് ഓഫിസര്‍മാരായ വിനീഷ് വി.എസ്, സമീര്‍ഖാന്‍ എ.എസ്, മിനി.എസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...