89 -ാംമത് ശിവഗിരി തീര്‍ത്ഥാടത്തിന് ഇന്ന് സമാപനം

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : 89 -ാംമത് ശിവഗിരി തീര്‍ത്ഥാടത്തിന് ഇന്ന് സമാപനം. വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അദ്ധ്യക്ഷനാവും. കര്‍ണാടക വിദ്യാഭ്യാസമന്ത്രി അശ്വത് നാരായണന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജു പ്രഭാകര്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും സംഘിപ്പിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂന്ന് ദിവസത്തെ സമ്മേളനം പൂര്‍ത്തിയാകുന്നത്.

ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പോലീസുകാരെ നിയോഗിച്ചിരുന്നു. തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് തീര്‍ഥാടക ഘോഷയാത്ര നടന്നു. ‘ഓം നമോ നാരായണായ’ എന്ന നാമജപത്തോടെ അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ചു. ഘോഷയാത്രയില്‍ ധര്‍മപതാക, പഞ്ചവാദ്യം എന്നിവയും അണിനിരന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...