സ്വീപ് ‘സ്ലോ റണ്‍’ കാമ്പയിന്‍ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടത്തിന്റെയും സ്വീപിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സ്ലോ റണ്‍’ കാമ്പയിന്‍ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് ഗേറ്റില്‍ നിന്ന് ആരംഭിച്ച സ്ലോ റണ്‍ ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. യുവാക്കളില്‍ വോട്ട് ചെയ്യാനുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വോട്ടര്‍ ബോധവല്‍കരണത്തിന്റെ ഭാഗമായി ജില്ല ഭരണകൂടം കേരള ബാങ്കിന്റെ സഹായത്തോടെ കളക്ടറേറ്റ് കവാടത്തിന് സമീപം ആര്‍ട്ടിസ്റ്റ് സ്മൃതി ബിജു നിര്‍മിച്ച ഇന്‍സ്റ്റലേഷനും ജില്ല കളക്ടര്‍ അനാച്ഛാദനം ചെയ്തു.

കാമ്പയിനില്‍ ‘എന്റെ വോട്ട് എന്റെ അഭിമാനം’ മുദ്രാവാക്യവുമായി 14 കേരള എന്‍സിസി ബറ്റാലിയന്‍ കേഡറ്റ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികള്‍, ജില്ലയിലെ റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ പങ്കെടുത്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ടി. ബിനുരാജ്, എന്‍സിസി കമാന്‍ഡിംങ് ഓഫീസര്‍ ലെഫ്. കേണല്‍ സുന്ദര്‍ റാം, കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സിന്ധു ജോണ്‍സ്, എന്‍സിസി പ്രോഗ്രാം ഓഫീസര്‍ പ്രഫ.ജിജോ.കെ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ആന്‍സി സാം, കോഴഞ്ചേരി തഹസില്‍ദാര്‍ ഷൈനി. പി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്

0
അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്....

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

പാസ്‌പോർട്ട് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് വിരാമം; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം പുറത്ത്

0
ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം....