സമരം ശക്തമാക്കി കൊച്ചിയിലെ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാലാം ദിനത്തിൽ സമരം ശക്തമാക്കി കൊച്ചിയിലെ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികൾ. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണക്കാർ സ്വിഗ്ഗിയുടെ സോണൽ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ പോലീസ് മർദ്ദിക്കുന്നുണ്ടെന്നും സമരത്തെ അട്ടിമറിക്കാനുള്ള മാനേജ്മെന്‍റ് ശ്രമം വിലപ്പോവില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി. മിനിമം നിരക്ക് 30 രൂപയായി ഉയർത്തുക, തേർഡ് പാർട്ടി കമ്പനിയുടെ ഭക്ഷണ വിതരണ അധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വിഗ്ഗി ഭക്ഷണ വിതരണക്കാരുടെ സമരം.

നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് ഭക്ഷണ വിതരണക്കാർ സമരം ശക്തമാക്കിയത്. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ 200 അധികം തൊഴിലാളികൾ സ്വിഗ്ഗിയുടെ കോൺവെന്‍റ് റോഡിലുള്ള സോണൽ ഓഫീസിലേക്ക് പ്രതിഷേധം നടത്തി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഭക്ഷണ വിതരണക്കാർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...