Friday, April 11, 2025 7:27 am

തൊഴിൽ തർക്കം തീർപ്പായി ; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. റസ്റ്റോറന്റ്റ് മുതൽ ഡെലിവറി പോയിൻ്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വർദ്ധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25രൂപ ഉറപ്പാക്കിയും ഡെലിവറി പാർട്‌ണർ നിൽക്കുന്ന സ്ഥലത്തു നിന്ന് റസ്റ്റോറൻ്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള റിട്ടേൺ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ് കൂലി പുതുക്കി നിശ്ചയിച്ചത്. മാർച്ച്‌ 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് തൊഴിലാളികളുടെ സംയുക്ത സമരസമിതി സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയുടെ നിർദേശാനുസരണം നടന്ന ചർച്ചയിലാണ് തീരുമാനം. അഡീഷണൽ ലേബർ കമ്മീഷണർ കെ.എം.സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി ഐ ടി യു പ്രതിനിധി സുകാർണോ, ഐ എൻ ടി യു സി പ്രതിനിധി പ്രതാപൻ, എ ഐ റ്റി യു സി പ്രതിനിധി സജിലാൽ, റീജിയണൽ ഡയറക്ടർ റാഹത്ത് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സം​സ്ഥാ​ന​ത്ത്​ പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നീ​ക്കം

0
കോ​ട്ട​യം : ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും ചെ​ല​വ്​ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​...

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പോലീസ്

0
ഇടുക്കി: തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പോലീസ്. ബിജുവിനെ തട്ടിക്കൊണ്ടു പോയി...

ഹമാസിന്റെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിൽ ഹരജി

0
ലണ്ടൻ: ഫലസ്തീൻ വിമോചന പോരാട്ടത്തിൽ യുകെയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി....