വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍ ; തലസ്ഥാനത്ത് നാളെ പണിമുടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍. ജീവനക്കാര്‍ക്ക് ആവശ്യമായ പരിരക്ഷയും സുരക്ഷയും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ പ്രതിഷേധം. നാളെ തിരുവനന്തപുരം ജില്ലയില്‍ സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്ക് സമരം നടക്കും. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിരക്ഷയോ മാനേജ്‌മെന്റ് നടപ്പാക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ പരാതി. കഴിഞ്ഞ മാസം 23 -ാം തീയതി സ്വിഗ്ഗി ഡെലിവറി പാര്‍ട്ണറായ യുവതിക്ക് അപകടമുണ്ടായി. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവതി നിലവില്‍ തിരുവനന്തപുരത്ത് വിദഗ്ധ ചികിത്സയിലാണ്. ഭീമമായ തുക ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ആവശ്യമുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ഉണ്ടായില്ല എന്നാണ് സിഗ്ഗി ജീവനക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്ക് സമരത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സിഐടിയു വിഭാഗം തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ സ്വിഗ്ഗി മാനേജ്‌മെന്റിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിലും മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നില്ല. മാനേജ്‌മെന്റിനെതിരെ സംസാരിക്കുന്നവരെ ബാന്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ മാനേജ്‌മെന്റ് സ്വീകരിച്ചതായും തൊഴിലാളികള്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...