Monday, May 6, 2024 1:17 am

നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കും – ഒരിഞ്ചു പോലും പിന്നോട്ടില്ല – മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരും ; സ്വപ്‌ന സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരും. മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിമര്‍ശനം ഉന്നയിച്ചശേഷം നിശബ്ദയായെന്ന് ആരോപണങ്ങളെ തള്ളി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതില്‍ തൃപ്തയാണെന്നും അവര്‍ അറിയിച്ചു.

രാഷ്ട്രീയ താത്പ്പര്യത്തില്‍ ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇഡിയുടെ അന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരള പോലീസിനെ ഉപയോഗിച്ച്‌ തന്നെ ഉപദ്രവിക്കാന്‍ ശ്രമം തുടരുകയാണെന്നും സ്വപ്‌ന ആരോപിച്ചു. തനിക്ക് ബെംഗളൂരുവില്‍ ജോലി കിട്ടി. കേസ് നടപടികള്‍ ഉള്ളതിനാല്‍ അവിടേക്ക് മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി കിട്ടി. എന്നാല്‍ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാന്‍ ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ശ്രമങ്ങള്‍ നടത്തി.

ബെംഗളൂരു പോലീസിന്റെ  ഇടപെടലിലാണ് ഇല്ലാതായത്. താന്‍ എച്ച്‌ആര്‍ഡിഎസില്‍ ജോലി ചെയ്യുമ്പോഴും ഇത്തരത്തിലുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എന്തുതന്നെ ഉണ്ടായാലും താന്‍ നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കും. ഒരിഞ്ചു പോലും പിന്നോട്ടില്ല. മരണം വരെ ശക്തമായി തന്നെ പോരാടിക്കൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് എച്ച്‌ആര്‍ഡിഎസ് ഇഡിക്ക് പരാതി നല്‍കിയതിനെപ്പറ്റി അറിയില്ല. തന്റെ അറിവോടെയല്ല ഇത് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...