അടവ് പതിനെട്ട് പയറ്റിയിട്ടും തടി കുറയുന്നില്ലേ ? എന്നാല്‍ ഇവനാണ് വില്ലന്‍

For full experience, Download our mobile application:
Get it on Google Play

പലരെയും അലട്ടുന്ന ഒരു കാര്യമാണ് അമിതവണ്ണം. ചില അവസരങ്ങളില്‍ അമിതവണ്ണം അനാരോഗ്യത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അധികരിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നത്തെക്കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ. നിങ്ങളുടെ ശരീരത്തിന് മെറ്റബൊളിസം കുറവാണ് എന്നത് കൊണ്ടാണ് പലതും ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയാതിരിക്കുന്നതിന് ഒരു കാരണം. മെറ്റബോളിസം ശരീരത്തില്‍ അത്യാവശ്യമായി നടക്കേണ്ട ഒരു പ്രക്രിയയാണ്.

നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും മെറ്റബോളിസം അഥവാ അപചയ പ്രക്രിയ അത്യാവശ്യമായി കൂടിയേ തീരു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ അത് നിരവധി ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശരീരത്തില്‍ നല്ല രീതിയില്‍ മെറ്റബോളിസം നടക്കേണ്ടതായും ഉണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ മെറ്റബോളിസത്തിന്റെ അളവ് വളരെയധികം കുറയുന്നു. എന്താണ് ഇതിന് കാരണം ? തടി കുറക്കാന്‍ ആഞ്ഞ് പരിശ്രമിച്ചിട്ടും അതിന് സാധിക്കാതെ വരുന്ന അവസ്ഥയിലാണ് പലപ്പോഴും ഇത്തരം വെല്ലുവിളികള്‍ നേരിടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയൂ..

പലരും ശരീരഭാരം കുറക്കാന്‍ കഷ്ടപ്പെട്ട് പരിശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ല എന്ന് മാത്രമല്ല അമിതമായ തോതില്‍ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഈ ആവസ്ഥ അഭിമുഖികരിക്കുന്നുണ്ടെങ്കില്‍ പലപ്പോഴും മെറ്റബോളിസം കുറവാണ് എന്നതാണ് കാരണം. കുറഞ്ഞ ഊര്‍ജ്ജവും എപ്പോഴുമുള്ള ക്ഷീണവും സൂചിപ്പിക്കുന്നത് നിങ്ങളില്‍ മെറ്റബോളിസം മന്ദഗതിയിലാണ് നടക്കുന്നത് എന്നാണ്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യത്തിന് ഊര്‍ജ്ജം ഇല്ലാതിരിക്കുന്ന അവസ്ഥ അപകടമാണ്.

എപ്പോഴും നിങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ തണുപ്പ് തോന്നാറുണ്ടോ ? എന്നാല്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിക്ക് റേറ്റ് കുറവാണ് എന്നാണ്. ഇതാണ് നിങ്ങളെ വളരെ വേഗം അമിത വണ്ണത്തിലേക്ക് എത്തിക്കുന്നത്. പലപ്പോഴും മെറ്റബോളിസം കുറയുന്നത് ശരീരത്തിന് താപം ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവിനെ കുറക്കുന്നു. ഇത് നിങ്ങളുടെ തണുപ്പിനോടുള്ള സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

വെള്ളം ധാരാളം കുടിക്കുന്നതും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. നല്ല ആരോഗ്യത്തിനും ശരീരഭാരത്തിന്റെ സന്തുലനാവസ്ഥയ്ക്കും മികച്ച മെറ്റബോളിക്ക് റേറ്റ് വേണം. ഇതിന് നാം ചില കരുതലുകള്‍ എടുക്കണം. നിറയെ വെള്ളം കുടിക്കുക , നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക , വ്യായാമം ചെയ്യുക ഇതൊക്കെ അത്യാവശ്യമായ കാര്യമാണ്.ആരോഗ്യത്തിന് അനുസൃതമായ രീതിയില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന കാര്യത്തിലും ശ്രദ്ധിക്കണം.

ക്രമരഹിതമായ ആര്‍ത്തവം, ലൈംഗിക ശേഷി കുറയുന്നത്, ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം ഉണ്ടാവുന്ന മെറ്റബോളിക്ക് പ്രശ്‌നങ്ങളാണ്.ഇവ അടിയന്തരമായി ഒരു ഡോക്ടറുടെ സഹായത്തോടെയോ അല്ലാതെയോ പരിഹരിക്കണം. എരിവുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയും. 2016-ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കണ്ടെത്തല്‍. ആഹാരത്തില്‍ അത്യാവശ്യത്തിന് കുരുമുളക് ചേര്‍ക്കുന്നതിന് ശ്രദ്ധിക്കാം. ഇതെല്ലാം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...