Thursday, May 15, 2025 11:05 am

ലൈം​ഗിക രോ​ഗമായ സിഫിലിസ് യൂറോപ്പിൽ വ്യാപിക്കുന്നു

For full experience, Download our mobile application:
Get it on Google Play

യുറോപ്പ് : ലൈം​ഗിക രോ​ഗമായ സിഫിലിസ് യൂറോപ്പിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ചികിത്സ തേടാതിരിക്കുന്നത് ആന്തരികാവയവങ്ങളുടെ കേടുപാടുകൾക്കും തലച്ചോറിന്റെ  പ്രവർത്തനം തടസ്സപ്പെടുവാനും കാരണമാകുന്നു. നീലചിത്ര അഭിനേതാക്കാൾ തൊഴിൽ നിർത്തിവെച്ചിരിക്കുകയാണ്. സെക്ഷ്വൽ ഹെൽത്ത് സർട്ടിഫിക്കറ്റുകളുടെ ഡാറ്റബേസ് സൂക്ഷിക്കുന്ന പാസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യൂറോപ്പിലെ പോൺതാരങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക് സിഫിലിസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. സിഫിലിസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പോൺതാരങ്ങളിൽ പലരും അഭിനയം നിർത്തിവച്ചിരിക്കുകയാണ് എന്ന് മുൻനടി ലിയാൻ യുങ് പറയുന്നു.

എന്താണ് സിഫിലിസ് ?
ട്രപൊനിമ പാലിഡം എന്ന ബാക്ടീരിയൽ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.
രോ​ഗബാധ ആരിലൊക്കെ?
ഗർഭസ്ഥശിശുക്കൾ, നവജാതശിശുക്കൾ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചർമരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോർ, ഹൃദയം, നാഡികൾ, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങൾ തുടങ്ങി മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവ വ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.

ഇവയുടെ ലക്ഷണങ്ങൾ
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങൾ ലൈംഗികാവയവങ്ങളിൽ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.
രണ്ടാംഘട്ടത്തിൽ ശരീരത്തിന്റെ  വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണർപ്പ്  ചുവന്ന പാടുകൾ, കൈവെള്ളയിലും കാൽവെള്ളയിലും ബ്രൗൺ നിറത്തോടുകൂടിയ തിണർപ്പ്, വായ, രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

രോഗം സങ്കീർണമാകുന്നത്
നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോർ, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങൾ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീർണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗർഭിണിയിൽനിന്നും ഗർഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവിൽ വൈകല്യങ്ങൾക്കും കാരണമാകാം.
രോഗത്തിന്റെ  പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങൾ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകൾക്കും ആവശ്യമെങ്കിൽ ചികിത്സയ്ക്കും വിധേയരാകണം.

ചികിത്സ
രോഗത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിൻ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗർഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭാവസ്ഥയിൽ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കിൽ ഗർഭമലസൽ, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവിൽ രോഗബാധ തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടും ഭീകരൻ മസൂദ് അസറിന് പാക് സർക്കാർ വക 14 കോടി നഷ്ടപരിഹാരം

0
കറാച്ചി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ്...

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ...

തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ൽ ഇ​​​ന്ന് റ​​​ഷ്യ-​​​ഉക്രെ​​​യ്ൻ ചർച്ച

0
മോ​​​സ്കോ: റ​​​ഷ്യ-​​​ഉക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന് തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ൽ നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും....

യുക്രൈൻ യുദ്ധത്തിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ

0
റഷ്യ : യുക്രൈൻ യുദ്ധത്തിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽ നിന്ന് റഷ്യൻ...