സിറിയയില്‍ സംഘര്‍ഷം രൂക്ഷം ; ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഡമാസ്കസ് : സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സാധാരണക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേര്‍ക്കും സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായി. അസദ് ഭരണകൂടവുമായി ബന്ധം പുലർത്തിയിരുന്നവർക്കെതിരെ സുരക്ഷാസേന നീക്കം ശക്തമാക്കിയിരുന്നു. ലതാകിയയിലെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സൈനികനീക്കത്തെ പിന്തുണച്ച ഇടക്കാല പ്രസിഡന്റ് അഹമ്മദ് അശ്ശറാ നടപടികൾ കൈവിട്ടുപോകാൻ ആരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. തീരദേശത്തുനിന്ന് അലവികളും ക്രൈസ്തവരും പലായനം ചെയ്യുന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു ; പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ്...

കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

0
കണ്ണൂർ : 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് &...

സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ്...

0
തൃശൂര്‍: സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍...