ഏകീകൃത കുർബാനയിൽ അയവുവരുത്തി സിറോ മലബാർ സഭ ; ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ ; ജൂലൈ മൂന്ന് മുതൽ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഏകീകൃത കുർബാനയിൽ അയവുവരുത്തി സിറോ മലബാർ സഭ സിനഡ്. ജൂലൈ 3 മുതൽ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡ് നിർദേശിച്ച ഏകീകൃത രൂപത്തിൽ അർപ്പിക്കണമെന്നാണ് പുതിയ നിർദേശം. ഇത് അനുസരിച്ചാൽ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളിൽ ഇളവ് നൽകുമെന്നും സിനഡ് സർക്കുലറിൽ വ്യക്തമാക്കുന്നു. നിലവിൽ ഏകീകൃത കുർബാനയർപ്പിക്കുന്നവർക്കും ജൂലൈ 3ന് ശേഷം അത് തുടങ്ങാൻ ആരംഭിക്കുന്നവർക്കും തടസങ്ങളുണ്ടാക്കരുത്. സന്യാസ ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ജൂലൈ 3 മുതൽ ഏകീകൃത കുർബാനയർപ്പിക്കണം. എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാനയ്ക്ക് വചന വേദി നിർബന്ധമാണ്.

സഭയുടെ കൂട്ടായ്മ തകർക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നു. അനുരഞ്ജന പ്രക്രിയ ത്വരിതപ്പെടുത്താനും സഭയിലെ മുറിവുകൾ ഉണക്കാനും മേജർ ആർച്ച് ബിഷപ്പ്, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ, അതിരൂപതയിൽ നിന്നുള്ള ബിഷപ്പുമാർ എന്നിവർ നടപടി സ്വീകരിക്കണമെന്നും സിനഡ് വ്യക്തമാക്കി. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലറിൽ വലിയ തോതിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിനഡിൻ്റെ നയം മാറ്റം. തൃശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...