കൊച്ചി: പൗരത്വ നിമയഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. സംഘപരിവാറിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകളെ കുറിച്ച് നല്ല ധാരണയുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സഭ സ്വീകരിക്കുന്ന നിലപാടുകളെ സംഘപരിവാറിന് അനുകൂലമായി വളച്ചൊടിച്ച് ചിത്രീകരിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ലെന്നും സഭ പറഞ്ഞു. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്. പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമാണിത്. ഇതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണന്നും സഭ ആവശ്യപ്പെട്ടു.