സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സ്റ്റേ ചെയ്യണം ; ഹർജി കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിശ്വാസികൾ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ നേതാവ് റിജു കാഞ്ഞൂക്കാരൻ നല്‍കിയ ഹർജിയാണ് ഉച്ചയ്ക്ക് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. സിനഡ് നടപടി ഏകപക്ഷീയം ആണെന്നും ഭൂരിപക്ഷം വിശ്വാസികളുടെ താല്പര്യത്തിന് വിരുദ്ധമാണ് നടപടി എന്നും ഹർജിക്കാർ പറയുന്നു.

എന്നാൽ കാനോനിക നിയമമനുസരിച്ച് വത്തിക്കാൻ എടുത്ത തീരുമാനം കോടതികളിൽ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നാണ് കർദ്ദിനാൾ ആല‌ഞ്ചേരിയടക്കമുള്ളവർ കോടതിയെ അറിയിച്ചത്. ഹർജിയിൽ ഇന്ന് വാദം തുടരും. ഇതിനിടെ സിനാഡ് തീരുമാനത്തിൽ പ്രതിഷേധം ഉള്ള വൈദികർ ഇന്ന് യോഗം ചേരും. ആറ് രൂപതകളിലെ വൈദികർ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. ഭാവി സമരപരിപാടികൾ യോഗം തീരുമാനിക്കും നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആണ് സിനഡ് നിർദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...