മണ്ഡലം തുടങ്ങി ഒരാഴ്ചക്കാലം… ശബരിമലയില്‍ ആറുകോടി വരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ച്ചയാകുമ്പോള്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം ആറു കോടിയിലധികം രൂപ. ശര്‍ക്കര വിവാദം അരവണയുടെയും അപ്പത്തിന്റെയും വില്‍പനയെ കാര്യമായി ബാധിച്ചിട്ടില്ല. ലേലം പോയിട്ടില്ലാത്തതിനാല്‍ നാളികേരം ദിവസവും വൈകുന്നേരം തൂക്കി വില്‍ക്കുകയാണ്. പലതവണ ലേലം നടത്തിയെങ്കിലും നാളികേരത്തിന്റെ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറായില്ല.

മുന്‍ വര്‍ഷങ്ങളിലെ നഷ്ടവും തീര്‍ഥാടകര്‍ എത്തുമോ എന്ന ആശങ്കയുമാണ് ലേലം കൊള്ളാതിരിക്കാനുള്ള കാരണം. പതിനെട്ടാം പടിക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, ആഴിയില്‍ നിക്ഷേപിച്ച ശേഷമുള്ള നെയ്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവ ശേഖരിച്ച് ഓരോ ദിവസവും നട അടച്ചശേഷം സന്നിധാനത്തുവച്ചു തന്നെ തൂക്കിവില്‍ക്കുകയാണിപ്പോള്‍.

ഒരു കോടിയിലധികം രൂപയാണ് മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ച്ച കാണിക്കയായി ലഭിച്ചത്. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അപ്പവും വിറ്റുപോയി. ഒന്നെകാല്‍ കോടി രൂപയാണ് ഈ വകയിലെ വരുമാനം. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാനുള്ള സംവിധാനവും ദേവസ്വംബോര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...