തളിപ്പറമ്പിൽ വിജയം സ്വന്തമാക്കി ടി കെ ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനെതിരെ പട നയിച്ച ടി കെ ഗോവിന്ദന് തളിപ്പറമ്പിൽ അട്ടിമറി വിജയം. എം ഗോവിന്ദന് പിന്നാലെ ഭാര്യ പി കെ ശാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രംഗത്തെത്തിയ എം ഗോവിന്ദനെ കുലംകുത്തിയെന്നായിരുന്നു പാർട്ടി വിശേഷിപ്പിച്ചത്. അപ്പോഴും തന്‍റെ ആരോപണത്തിൽ ഉറച്ച് നിന്ന ടി കെ ഗോവിന്ദന് കോൺഗ്രസ് പിന്തുണയും പ്രഖ്യാപിച്ചു. വോട്ടെണ്ണലിൽ ഏതാണ്ടെല്ലാ സമയവും ആധിപത്യം പുലർത്തിയ ടി കെ ഗോവിന്ദൻ. പി കെ ശാമളയ്ക്ക് വലിയ അവസരങ്ങളൊന്നും നൽകിയില്ലെന്ന് വോട്ടെണ്ണൽ ഫലങ്ങൾ കാണിച്ചു. 90.353 വേട്ടാണ് ടി കെ ഗോവിന്ദൻ സ്വന്തമാക്കിയത്. ഇതോടെ 12,627 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി. 77,726 വോട്ടുകൾ മാത്രമാണ് പി കെ ശാമളയ്ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന് 15,903 വോട്ടും ലഭിച്ചു.

മുൻ സിപിഎം കണ്ണൂർ ജില്ല കമ്മറ്റി അംഗം ടികെ ഗോവിന്ദൻ മാസ്റ്റർ യുഡിഎഫിന് വേണ്ടി മത്സരിച്ചുവെന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമളയെ സിപിഎം സ്ഥാനാർഥിയായി തീരുമാനിച്ചതാണ് ടികെ ഗോവിന്ദൻ മാസ്റ്ററുടെ പാർട്ടിയിൽ നിന്നുള്ള പുറത്ത് പോകലിന് കാരണം. വിജയിച്ചില്ലെങ്കിൽ മറ്റൊരു ടി പി ചന്ദ്രശേഖരൻ ആവർത്തിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞത് ഏറെ ശ്രദ്ധനേടി. ഒടുവിൽ ടി പി ചന്ദ്രശേഖറിന്‍റെ ഓർമ്മ ദിവസം നടന്നൊരു വോട്ടെണ്ണലിൽ പാർട്ടിയോട് കലഹിച്ച് പുറത്ത് വന്ന ടി കെ ഗോവിന്ദൻ വിജയം സ്വന്തമായി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...