ഈ ചിത്രമൊക്കെ “നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തില്‍ നിന്നാണ് ; അറസ്റ്റിനെ പരിഹസിച്ച്‌ ടി. സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ബിനീഷ്‍ കോടിയേരിയുടെ അറസ്റ്റിനെ പരിഹസിച്ച്‌ ടി. സിദ്ദിഖ്. ബിനീഷ് കോടിയേരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കില്‍ ടി. സിദ്ദിഖിന്‍റെ പോസ്റ്റ്. ”ബിനീഷ്‌ കോടിയേരിക്ക്‌ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവത്തിലെ “നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തില്‍ നിന്നാണ്. പുതിയ നാടകം.” കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ”.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകന്‍റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ അല്‍പ്പസമയം മുമ്പാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്നും ഇ.ഡി അറസ്റ്റ് ചെയ്തത്. ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു.

ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസ്നസില്‍ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച്‌ നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്‍റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.

https://www.facebook.com/advtsiddiqueinc/posts/3425016994212968

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...