ഏകീകൃത സിവില്‍ കോഡ് ; സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് ടി സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്. ഇഎംഎസിന്റെ നിലപാടാണോ എംവി ഗോവിന്ദന്റെ നിലപാടാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാനാണ് മുസ്ലിം ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതെന്നും പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്. അവര്‍ ഇക്കാര്യത്തില്‍ ഡ്രാക്കുളയാണ്. അടുത്ത തെരഞ്ഞെടുപ്പാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ഈ വര്‍ഷത്തെ ഇഎംഎസിന്റെ ലോകം എന്ന സെമിനാറില്‍ ഏകീകൃത സിവില്‍ കോഡും വ്യക്തി നിയമവും എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ ജനസദസ് ഈ മാസം 22 ന് കോഴിക്കോട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖര്‍ ഈ ജനസദസ്സില്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...