സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും ബംഗ്ലാദേശും: ആവേശപ്പോരാട്ടം ഇന്ന്, ഭീഷണിയായി മഴ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങുന്ന ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തകര്‍ത്ത ഇന്ത്യ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 5 പോയിന്റുകളുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് 2ല്‍ ഒന്നാമത്.

4 വീതം പോയിന്റുകളുള്ള ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പമാണെങ്കിലും മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് 2ല്‍ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ബംഗ്ലാദേശിനെയും സിംബാബ്‌വേയെയും പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് അവസാന നാലില്‍ എത്താം. ഇന്ത്യ-ബംഗ്ലാദേശ് മത്സര ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ.

അവസാനം കളിച്ച 11 ടി20 മത്സരങ്ങളില്‍ 10 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. അഡ്‌ലെയ്ഡില്‍ വലിയ രീതിയിലുള്ള മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴ പെയ്യാന്‍ 60 ശതമാനം സാധ്യതയുണ്ടെന്നും വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. ഇത്തവണത്തെ ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളാണ് മഴയില്‍ മുങ്ങിയത്. ഇതില്‍ മൂന്നെണ്ണവും ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...