ടി 20 ലോകകപ്പ് ; ‘ധോണി അന്ന് ഭംഗിയായി ചെയ്തു – ഇനി എന്റെ ഊഴം’ ; പുതിയ റോള്‍ വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയെ  ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പുറംവേദനയെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് പതിവ് രീതിയില്‍ കളിക്കാനാവുന്നില്ല. ഇക്കഴിഞ്ഞ ഐപിഎല്ലില്‍  ഒരു പന്തുപോലും എറിഞ്ഞില്ലെന്നുള്ളതാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. ബാറ്റുംകൊണ്ടും നിരാശ സമ്മാനിച്ച ഐപിഎല്‍ സീസണായിരുന്നിത്. എന്നിട്ടും അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചു. ഇന്നലെ നടന്ന സന്നാഹ മത്സരത്തിലും താരം പന്തെറിഞ്ഞിരുന്നില്ല.

എന്നാല്‍ ബാറ്റിംഗിനെത്തിയ പാണ്ഡ്യ 10 പന്തില്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നു. ഇപ്പോള്‍ തന്റെ ടീമില്‍ തന്റെ റോളിനെ കുറിച്ച് സംസാരിക്കുകയാണ് പാണ്ഡ്യ. ഫിനിഷറെന്ന നിലയിലായിരിക്കും കളിക്കുകയെന്ന് പാണ്ഡ്യ വ്യക്തമാക്കി. ”ഫിനിഷറുടെ റോളിലാണ് ഇത്തവണ ഞാന്‍ കളിക്കുക. ഫിനിഷറെന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ ഉത്തരവാദിത്തം നിറഞ്ഞ ടൂര്‍ണമെന്റായിരിക്കും ഈ ലോകകപ്പ്. ആധികാരികമായി മത്സരം ഫിനിഷ് ചെയ്യാന്‍ നേരത്തെ ധോണിയുണ്ടായിരുന്നു. ധോണി വിരമിച്ച ശേഷമുള്ള ആദ്യ ലോകകപ്പാണിത്. ഫിനിഷറുടെ റോളില്‍ തനിക്ക് നന്നായി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.” പാണ്ഡ്യ വ്യക്തമാക്കി.

സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (51), ഇഷാന്‍ കിഷന്‍ (70), റിഷഭ് പന്ത് (പുറത്താവാതെ 29) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...