പുനലൂര്‍: തമിഴ്നാട്ടില്‍ നിന്ന് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 864 മയക്കുഗുളികകള്‍ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടി.
വേദന സംഹാരി ഗുളികകളാണ് പിടികൂടിയത്. വാഴക്കുല കയറ്റി വാളകത്തേയ്ക്ക് വന്ന ലോറിയില്‍ ഡ്രൈവറുടെ കാബിനില്‍ നിന്നാണ് ഗുളിക കണ്ടെടുത്തത്. ചെങ്കോട്ട പെട്രോള്‍ ബങ്കിന് സമീപത്ത് ലോറി നിര്‍ത്തിയപ്പോള്‍ രണ്ട് യുവാക്കള്‍ ഏല്പിച്ച പൊതി ലോറി ഉടമ അറിയിച്ചതനുസരിച്ച് വാങ്ങിയതാണെന്ന് ഡ്രൈവര്‍ തൃഞ്ചെന്തൂര് സ്വദേശി ശെന്തില്‍ മുരുകന് പറഞ്ഞു. പിടിച്ചെടുത്ത ഗുളികയും ലോറിയും അഞ്ചല്‍ എക്സൈസിന് കൈമാറി.