Friday, May 17, 2024 3:15 pm

പന്തീരാങ്കാവ് യുഎപിഎ കേസ് ; താഹ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന താഹാ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. താഹയുടെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് താഹാ ഫസല്‍ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് അഭിഭാഷകനൊപ്പമെത്തി താഹ ഫസല്‍ കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. യുഎപിഎ നിയമങ്ങള്‍ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താനെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ അപ്പീലുമായി സമീപിക്കുമെന്നും താഹ പറഞ്ഞു.

താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ലെന്നും തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും താഹ പറഞ്ഞു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ അപ്പീല്‍ ഇന്നലെയാണ് ഹൈക്കോടതി അനുവദിച്ചത്. താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് ഉത്തരവിട്ട ഹൈക്കോടതി തുടര്‍പഠനവും ചികിത്സയും കണക്കിലെടുത്ത് അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ചു. പ്രതികള്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍ഐഎയുടെ പ്രധാന വാദം. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണ സംഘത്തിന്റെ പക്കല്‍ തെളിവുണ്ടായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. ജാമ്യമനുവദിച്ചു കൊണ്ടുള്ള എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പ ത്രിവേണി ക്ലോക്ക് റൂമില്‍ തീര്‍ഥാടകരുടെ കൈയ്യിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നതില്‍ പരാതി

0
ശബരിമല : പമ്പ ത്രിവേണിയിലെ ക്ലോക്ക് റൂമിൽ തീര്‍ഥാടകര്‍  കൈയ്യിൽ നിന്ന്...

അഞ്ചുവയസുകാരന് മരുന്ന് മാറി നല്‍കി ; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

0
തൃശൂര്‍: തൃശ്ശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒ...

പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം

0
റാന്നി : ബ്ലോക്കുപടി - കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...