ടൈറ്റാനിയം അഴിമതി : സിബിഐ നിലപാട് ദുരൂഹം : മന്ത്രി ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്താരാഷ്ട്ര ബന്ധങ്ങളുള്ള ടൈറ്റാനിയം അഴിമതിക്കേസ് ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാട് ദുരൂഹമെന്ന് മന്ത്രി ഇ പി ജയരാജൻ. കേസ് ഒഴിവാക്കാൻ ബാലിശമായ വാദങ്ങളാണ് സിബിഐ ഉന്നയിക്കുന്നത്. ടൈറ്റാനിയത്തിൽ മലിനീകരണ നിർമാർജന പ്ലാന്റ് സ്ഥാപിച്ചതിലും യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതിലും കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ഉയർന്നിട്ട് ഒന്നര പതിറ്റാണ്ടിലധികമായി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2005ലാണ് 280 കോടിയോളം മുടക്കി പദ്ധതി കൊണ്ടുവന്നത്. ഇതിൽ 68 കോടി രൂപ തട്ടിച്ചുവെന്നാണ് പരാതി. ഫിൻലൻഡിലുള്ള കമ്പനിക്ക് ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയതുവഴിയാണ് വെട്ടിപ്പ് നടന്നതെന്ന് പറയുന്നു. വിജിലൻസ് അന്വേഷിച്ച കേസ് 2019ൽ എൽഡിഎഫ് സർക്കാരാണ് സിബിഐക്ക്‌ വിട്ടത്. തീരുമാനം വൈകിച്ച സിബിഐ ഇപ്പോൾ കൈയൊഴിഞ്ഞതായി അറിയിക്കുന്നു. യുഡിഎഫ് ഉന്നതർ പ്രതികളായ കേസിൽനിന്ന് സിബിഐ ഒഴിവായത് ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ സൂചനയാണെന്നും ഇ പി പ്രസ്‌താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...