ബോംബ് ഭീഷണി : മുംബൈയിലെ താജ് ഹോട്ടലും പരിസരവും കനത്ത പോലീസ് സുരക്ഷയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ താജ് ഹോട്ടലും പരിസരവും കനത്ത പോലീസ് സുരക്ഷയില്‍. താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാന്‍ഡ്‌സ് എന്‍ഡ് എന്നീ ഹോട്ടലുകള്‍ക്ക് നേരെ അര്‍ദ്ധരാത്രിയോടെയാണ് ഫോണ്‍വഴി ഭീഷണിയുണ്ടായത്. പാക്കിസ്ഥാനിലെ കറാച്ചിയിലെ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നും വിളിച്ചയാള്‍ ലഷ്‌കര്‍-ഇ-ത്വയ്ബ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.

ഭീഷണിയെതുടര്‍ന്ന് ഹോട്ടല്‍ താജിന് ചുറ്റും ശക്തമായ നിരീക്ഷണമാണ് മുംബൈ പോലീസ് ഏര്‍പ്പെടുത്തിയത്. ഹോട്ടലിലേക്ക് വരുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കൂടാതെ തീരപ്രദേശങ്ങളിലും റോഡുകളിലും പട്രോളിങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2008 നവംബര്‍ 26 ന് മുംബൈയിലെ താജ് ഹോട്ടലിന് നേരെ തീവ്രവാദി ആക്രമണം നടന്നപ്പോള്‍ 166 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...